'ഇത്ര വലിയ വിജയം നേടി തന്നതിന് പ്രതിപക്ഷനേതാവിനെയും യു.ഡി.എഫ് കണ്‍വീനറെയും അഭിനന്ദിക്കുന്നു'; എ.കെ ബാലന്‍

എല്‍ഡിഎഫിന് ഇത്രയും മികച്ച വിജയം നേടി തന്നത് പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും വി. മുരളീധരന്‍ എംപിയും ചേര്‍ന്നാണെന്ന് മന്ത്രി എ.കെ. ബാലന്‍. ഇവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്ര വലിയ വിജയം കിട്ടുമായിരുന്നില്ലെന്നും അവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു തരത്തിലാണ് അവര്‍ സഹായിച്ചത്- ഒന്ന്, കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ട്, ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള നാല് മിഷനുകളും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞു. അതോടൊപ്പം ഇന്നേവരെ ഒരു പാര്‍ട്ടിയും മുന്നണിയില്‍ ചേര്‍ത്തിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ മുന്നണിയില്‍ ചേര്‍ക്കും, അധികാരം കിട്ടിയാല്‍ അവര്‍ക്കും പങ്ക് നല്‍കും എന്ന് പറഞ്ഞു. ഇതാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനത തിരിച്ചറിഞ്ഞത്.

ഇതുപോലെ വിഡ്ഢിത്തം നിറഞ്ഞ ഒരു തീരുമാനം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കില്ലായിരുന്നു. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്