ഈസ്റ്റര്‍ ദിനത്തില്‍ മദ്യവില്‍പ്പന റെക്കോഡിട്ടു, ബിവറേജസില്‍ നിന്നു മാത്രം കേരളം കുടിച്ചത് 87 കോടിയുടെ മദ്യം, ഒന്നാമത് ചാലക്കുടി

ഈസ്റ്റര്‍ ദിനത്തില്‍ റെക്കോഡിട്ട് മദ്യവില്‍പ്പന. ഏപ്രില്‍ എട്ടിന് ഈസ്റ്റര്‍ ദിനത്തില്‍മാത്രം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 87 കോടി രൂപയുടെ വിദേശ മദ്യം വിറ്റഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ കണക്ക്.

കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് ഇതേ ദിവസം വിറ്റത് 73.72 കോടിരൂപയുടെ മദ്യമായിരുന്നു. സാധാരണ ദിവസങ്ങളില്‍ സംസ്ഥാനത്ത് 50-55 കോടിയുടെ മദ്യവില്‍പ്പനയാണ് ഉണ്ടാകാറുള്ളത്.

ഇത്തവണയും വില്‍പ്പനയില്‍ ചാലക്കുടിയാണ് ഒന്നാമത്. 65.95 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെനിന്ന് വിറ്റുപോയത്. നെടുമ്പാശേരിയില്‍ 59.12 ലക്ഷത്തിന്റെ വില്‍പ്പനയും ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷത്തിന്റെ വില്‍പ്പനയും നടന്നു.തിരുവമ്പാടിയില്‍ 57.30 ലക്ഷത്തിന്റെയും കോതമംഗലത്ത് 56.68 ലക്ഷത്തിന്റെയും മദ്യമാണ് വിറ്റു പോയത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 13.28 കോടിയുടെ അധികം വില്‍പ്പനയാണ് ഉണ്ടായത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ