എൽ.ഡി.എഫ് സമ്പൂർണ്ണ പരാജയത്തിലേക്ക് ?

എൽ ഡി എഫിന് ആലപ്പുഴയിൽ മാത്രമാണ് നേരിയ ലീഡുള്ളത്. ഇപ്പോൾ 1639 വോട്ടിന്റെ ലീഡ് മാത്രമാണ് ഇവിടെ സി പി എം സ്ഥാനാർത്ഥി എ എം ആരിഫിനുള്ളത്. ആലപ്പുഴയിൽ ലീഡ് മാറി മറിയുന്ന സ്ഥിതിയുള്ളതിനാൽ ഇവിടെ വിജയം ഇടതിന് ഉറപ്പിക്കാൻ കഴിയില്ല. എന്നാൽ മറ്റു 19 സീറ്റുകളിലും യു ഡി എഫിന്റെ സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നേടി വിജയം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു.
താൻ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് തുറന്നു പറഞ്ഞ ടി എൻ പ്രതാപൻ തൃശൂരിൽ നിലവിൽ 12,000 വോട്ടുകളുടെ നേട്ടത്തോടെ മുന്നിലെത്തിയിട്ടുണ്ട്. ബി ജെ പി ഏറെ പ്രതീക്ഷ വെച്ചിരുന്ന ഈ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്. പാലക്കാട്ട് വി കെ ശ്രീകണ്ഠന് ഇപ്പോൾ 27,155 വോട്ടുകളുടെ ലീഡുണ്ട്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. ശക്തമായ മത്സരം നടന്ന വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മുന്നിലെത്തി. കഴിഞ്ഞ എല്ലാ റൗണ്ടുകളിലും മുരളീധരൻ തന്നെയായിരുന്നു മുന്നിൽ.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി