എൽ.ഡി.എഫിന് 85-ൽ കൂടുതൽ സീറ്റുകള്‍; സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന് എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ ലഭിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് സാദ്ധ്യത ഉള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം ഇടതുമുന്നണി വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം 93 സീറ്റുകള്‍ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സിറ്റിംഗ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. കഴക്കൂട്ടത്ത് 5000-10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു