എൽഡിഎഫ് സർക്കാർ 'സ്മാർട്ട് സിറ്റി'യെ ഞെക്കി കൊന്നു; നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി: കുഞ്ഞാലിക്കുട്ടി

വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന ‘സ്മാർട്ട് സിറ്റി’ പദ്ധതിയെ എൽഡിഎഫ് സർക്കാർ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

വലിയ സംരംഭങ്ങളോടുള്ള എൽഡിഎഫ് സർക്കാരുകളുടെ നെഗറ്റീവ് നയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സർക്കാർ വിശദീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം സ്മാര്ട് സിറ്റി പദ്ധതിയില്‍ സർക്കാർ കാര്യക്ഷമത കാണിച്ചില്ലെന്നും അതിനെ കൊല്ലാകൊല ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എൽഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഏത് സ്മാർട്ട് സിറ്റി എന്ത് സ്മാർട്ട് സിറ്റി എന്നാണ് ചോദിച്ചത്. യുഡിഎഫ് വെറുതെയിരിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ