തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമന; കരമന ജയനെ നീക്കി കൃഷ്ണകുമാറിനെ കൊണ്ടുവരാന്‍ ബിജെപിയില്‍ നീക്കം; യുഡിഎഫിനായി സിഎംപിയുടെ സി പി ജോണ്‍

തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമന മത്സരിക്കും. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആന്റണി രാജുവിന് പകരക്കാരനായാണ് സുധീര്‍ കരമന എത്തുന്നത്. തീരുമാനത്തിനെതിരെ ആദ്യഘട്ടത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് സിപിഎം നേതൃത്വം ഇടപെടുകയായിരുന്നു. സുധീര്‍ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തല്‍.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാര്‍ത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുമെന്നും സുധീര്‍ കരമന പറഞ്ഞു.

വളരെ സന്തോഷത്തോടെയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയെന്ന നിലയില്‍ അഭിമാനമുണ്ട്. ആരും അന്യരല്ല. തിരുവനന്തപുരത്തിന്റെ എല്ലാ സ്ഥലവും നന്നായി അറിയുന്ന നാടിന് അറിയുന്ന ആളെന്ന നിലയില്‍ ഈ ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുകയാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യും.സിനിമയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതാണ്. താനൊരു അധ്യാപകനും സിനിമ അഭിനേതാവ് കൂടിയാണ്. സമൂഹത്തിന് വേണ്ടിയാണ് നമ്മളെല്ലാം ജീവിക്കേണ്ടത്. സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായിട്ടാണ് ഇതിനെകാണുന്നതെന്നും സുധീര്‍ കരമന പറഞ്ഞു.

സിഎംപിയുടെ സിപി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുണ്ടായിരുന്നത്. ഇതുവരെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബിജെപി പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ സുധീര്‍ കരമന രംഗത്ത് വന്നതോടെ മറ്റൊരു സിനിമ- സീരിയല്‍ താരത്തിന്റെ സാധ്യത ബിജെപി ക്യാമ്പിനുള്ളില്‍ നടക്കുന്നുണ്ട്. നടന്‍ ജി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടത്തുന്നതായി വിവരം വരുന്നുണ്ട്. പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ച ചിത്രങ്ങളടക്കം കൃഷ്ണകുമാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്.

സിറ്റിങ് എംഎല്‍എ ആന്റണി രാജുവിന് തൊണ്ടി മുതല്‍ കേസിലെ കോടതി വിധിയെ തുടര്‍ന്ന് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സുധീര്‍ കരമനെയെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചത്. സിപിഎമ്മിന്റെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സീറ്റാണ് തിരുവനന്തപുരം സെന്‍ട്രല്‍. എന്നാല്‍, ആന്റണി രാജുവിന് പകരം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാന്‍ കഴിയാതെ വന്നതോടെയാണ് എല്‍ഡിഎഫ് ഇടപെട്ട് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Latest Stories

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി, സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

'ഈ ഒരു ഫ്രെയിമിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട്, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലം ഉണ്ട്'; അമീർ ഷാ

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ വാഹന മോഡിഫിക്കേഷൻ പ്രഖ്യാപനം; റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു