ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം വൈ​ദ്യ​പ​ഠ​ന​ത്തി​ന് തന്നെ; മ​ക​ൾ ആ​ശ​യു​ടെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ഹൈക്കോടതി ത​ള്ളി

സി​പി​എം നേ​താ​വ് എം.​എം. ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം പ​ഠ​നാ​വ​ശ്യ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. മ​ക​ൾ ആ​ശ ലോ​റ​ന്‍​സി​ന്‍റെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

ലോ​റ​ൻ​സി​ന്‍റെ മൃ​ത​ദേ​ഹം വൈ​ദ്യ​പ​ഠ​ന​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് വി​ട്ടു​ന​ൽ​കാ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് മ​ക​ൾ ആ​ശ ലോ​റ​ന്‍​സ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

2024 സെ​പ്റ്റം​ബ​ർ 21നാ​ണ് ലോ​റ​ൻ​സ് അ​ന്ത​രി​ച്ച​ത്. ലോ​റ​ന്‍​സ് അ​ന്ത​രി​ച്ച​തി​നു പി​ന്നാ​ലെ മ​ക​ൻ എം.​എ​ൽ. സ​ജീ​വ​ൻ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി വി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് മ​ക​ൾ രം​ഗ​ത്തു വ​ന്ന​ത്. മൃതദേഹം നിലവിൽ എറണാകുളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍