മിന്നല്‍' സര്‍വീസിനൊപ്പം കെ.എസ്.ആര്‍.ടി.സി; ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ല; പോലീസ് കേസ് നേരിടും

രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ “മിന്നല്‍” ബസ് സര്‍വീസിലെ ജീവനക്കാര്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. “മിന്നല്‍” ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഓപ്പറേഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു. നേരത്തെ ജീവനക്കാരെ അനുകൂലിച്ച് ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന “മിന്നലി”ന് നിര്‍ദിഷ്ട സ്‌റ്റോപ്പുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് നിയമം. ഇതു ജീവനക്കാര്‍ തെറ്റിച്ചില്ലെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി. ബസിലെ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തതിനെതിരെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കേസ് നിയമപരമായി തന്നെ നേരിടാനാണ് കോര്‍പറേഷന്റെയും നീക്കം. സൂപ്പര്‍ ക്ലാസ് സര്‍വീസായ “മിന്നല്‍” മനുഷ്യത്വം നോക്കിയാല്‍ കൃത്യസമയത്ത് ഓടി എത്തില്ലന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പക്ഷം.

മിന്നലിന് രാത്രി 11-നുശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രത്യേക സ്റ്റോപ്പ് നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു. കെഎസ്ആര്‍ടിസി എംഡി കഴിഞ്ഞ ജൂലൈ ഏഴിന് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. അതാതു സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും മിന്നല്‍ ബസുകള്‍ നിര്‍ത്തേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു.
യാത്രക്കാരി ആവശ്യപ്പെട്ട പയ്യോളിയില്‍ സ്റ്റോപ്പില്ലെന്നകാര്യം അറിയിച്ചിരുന്നതായി കണ്ടക്ടര്‍ മേലുദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് – കണ്ണൂര്‍ പാതയില്‍ മിന്നല്‍ ബസിന് പുറകെ പയ്യോളിയില്‍ സ്റ്റോപ്പുള്ള സൂപ്പര്‍ഫാസ്റ്റും ഉണ്ടായിരുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് മിന്നല്‍ ബസിന് സ്റ്റോപ്പുള്ളത്. അടുത്ത സ്റ്റോപ്പ് കണ്ണൂരായിരുന്നു. അതുകൊണ്ട് സുരക്ഷാപ്രശ്‌നം ഇല്ലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി