കൈകാണിച്ചിട്ട് നിര്‍ത്തിയില്ല; കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസിനെ ആക്രമിച്ചു; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന കാസര്‍കോട്-കോട്ടയം മിന്നല്‍ ബസ് ആക്രമിച്ച പ്രതികള്‍ പിടിയില്‍. പയ്യന്നൂര്‍ രാമന്തളി എട്ടിക്കുളത്തെ ഹംസ മുട്ടുവന്‍(19), കുന്നുംകൈയിലെ ദീപക് ദിനേശന്‍(23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസില്‍ കെ ആര്‍ പ്രവീണ്‍(23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 9.45ന് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍വച്ചാണ് ബസ്സിനുനേരെ ആക്രമണമുണ്ടായത്.

കാസര്‍കോട്ടു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് ഇവര്‍ കാഞ്ഞങ്ങാട് സൗത്തില്‍ കൈകാണിച്ചിരുന്നു. എന്നാല്‍, ജില്ലകളില്‍ ഒരു സ്‌റ്റോപ്പ് മാത്രം നിശ്ചയിച്ചിരിക്കുന്ന ബസ് നിര്‍ത്തിയില്ല.

തുടര്‍ന്ന് ബസ്സിനുകുറുകെ കാര്‍ നിര്‍ത്തിയിട്ട് കുപ്പികൊണ്ടും കല്ലുകൊണ്ടും എറിഞ്ഞത്. മിന്നല്‍ ബസ്സാണെന്നും സ്റ്റോപ്പില്ലാത്തതുകൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട് പറഞ്ഞെങ്കിലും, കൈനീട്ടിയാല്‍ നിര്‍ത്തണമെന്നായിരുന്നു ഇവരുടെ വാദം. സംഭവത്തില്‍ കെഎസ്ആര്‍ടിസിയുടെ പരാതിയില്‍ ആണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. നീലേശ്വരം എസ്ഐ കെ വി മധുസൂദനനും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. മൂവരെയും ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി റിമാന്‍ഡുചെയ്തു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ