അനുനയ നീക്കം ഫലിച്ചു; പാര്‍ട്ടി വിടില്ല, കോണ്‍ഗ്രസിന്‍റെ വിജയത്തിനായി  പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വെ​ച്ച തീരുമാനം വി​ജ​യ​ൻ തോ​മ​സ്​ പിൻവലിച്ചു. ഇന്ന് നടത്താനിരുന്ന പത്രസമ്മേളനവും മാറ്റി വെച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ നീക്കത്തിന് പിന്നാലെയാണ് വി​ജ​യ​ൻ തോ​മ​സ് തീരുമാനം പിൻവലിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് പ്രവര്‍ത്തിക്കുമെന്ന് വി​ജ​യ​ൻ തോ​മ​സ് മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും കോൺഗ്രസിന്‍റെ മുഖ്യശത്രുക്കളാണ്. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. കോണ്‍ഗ്രസിന്‍റെ അഭ്യന്തര ജനാധിപത്യത്തിന്‍റെ ഭാഗമാണ് തന്‍റെ രാജി. സി.പി.എം സൈബര്‍ പോരാളികള്‍ അത് ബി.ജെ.പി ലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചത് ലജ്ജാവഹമാണെന്നും വി​ജ​യ​ൻ തോ​മ​സ് കുറ്റപ്പെടുത്തി.

പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിലും ഗ്രൂപ്പ് കളിയിലും അതൃപ്തിയുള്ളതു കാരണമാണ് രാജി വെച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ നേമത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വിജയന്‍ തോമസിന്റെ രാജിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. മറ്റു പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേ​ര​ത്തെ​യും വിജയൻ തോമസ് അ​സ്വാ​ര​സ്യ​ത്തെ തു​ട​ർ​ന്ന്​ പാ​ർ​ട്ടി വി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. നേ​താ​ക്ക​ൾ അ​നു​ന​യി​പ്പി​ച്ച്​ മ​ട​ക്കി​ക്കൊ​ണ്ടു​ വ​രി​ക​യാ​യി​രു​ന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്