പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ്; കോഴിക്കോട് തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരോട് ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവായി.

തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. ഇദ്ദേഹം നേരത്തെ പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പിഎച്ച്സി അധികൃതര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്ന് തന്നെ പരിശോധനക്ക് വിധേയമാകണം. പഞ്ചായത്ത് ഓഫീസ് അടച്ചിട്ട് അണുവിമുക്തമാക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ നെഗറ്റീവായവര്‍ മാത്രം അടുത്ത ദിവസം ജോലിക്ക് ഹാജരായാല്‍ മതി.

ഉറവിടം വ്യക്തമല്ലാത്ത രണ്ടു കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം തൂണേരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് റാപിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തിയത്. 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലം പോസിറ്റീവായി. അടുത്ത ദിവസവും കൂടുതല്‍ പേരില്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

സംസ്ഥാനത്ത് ഇന്നലെ 449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ എണ്ണം 8000 കടന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം