കോഴിക്കോട് മഴയും കനത്ത മൂടൽ മഞ്ഞും; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കോഴിക്കോട് ജില്ലയിൽ മഴയും കനത്ത മൂടൽ മഞ്ഞും തുടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. കരിപ്പൂര്‍ പ്രദേശത്ത് ഇന്ന് നല്ല മഴയാണ് ലഭിച്ചത്.

കരിപ്പൂരില്‍ നിന്ന് പുറപ്പെടാനുള്ള രണ്ട് വിമാനങ്ങള്‍ വൈകുകയാണ്. ഗള്‍ഫില്‍ നിന്നെത്തുന്ന വിമാനങ്ങളും വഴിതിരിച്ചുവിടുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ പഴയതുപോലെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി. വിമാനത്താവളത്തിൻ്റെ വളപ്പിലെ വെള്ളമാണ് കനാലിൽ എത്തുന്നത്. വിമാനത്താളത്തിൻ്റെ ചുറ്റുമതിൽ കഴിഞ്ഞ ഒക്ടോബറിൽ തകർന്നിരുന്നു. മതിൽ പുനസ്ഥാപിക്കാത്തതിനാൽ വലിയ തോതിലാണ് വെള്ളം ഒഴുകി വരുന്നത്.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്