'രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നു'; പൊന്നാമറ്റം വീട്ടില്‍ താന്‍ അപരിചിതനെ പോലെയായിരുന്നെന്ന് ഷാജു-സിലി ദമ്പതികളുടെ മകന്‍

കൂടത്തായി  കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഷാജു-സിലി ദമ്പതികളുടെ മകന്‍. ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. എല്ലാകാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നെന്നും കൂടത്തായിയിലെ വീട്ടില്‍ താന്‍ താമസിച്ചിരുന്നത് അപരിചിതനെ പോലെയായിരുന്നെന്നും കുട്ടി മൊഴി നല്‍കി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാജു-സിലി ദമ്പതികളുടെ മകന്‍

ഷാജു-സിലി ദമ്പതികളുടെ കുട്ടിയായിരുന്ന രണ്ട് വയസ്സുള്ള ആല്‍ഫൈനെ ജോളിയാണ് കൊലപ്പെടുത്തിയത്. സിലിയെയും ഇല്ലാതാക്കിയത് ജോളിയായിരുന്നു. ഷാജുവിനെ വിവാഹം ചെയ്യാനായിട്ടായിരുന്നു ജോളി ഇത്തരത്തില്‍ കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. സിലിക്ക് ഭക്ഷണത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയും ആല്‍ഫൈന് ബ്രെഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയുമാണ് കൊലപ്പെടുത്തിയത്. സിലിയുടെ കൊലപാതകത്തിലും ജോളിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം കൂടത്തായി കേസിലെ മൂന്നു പ്രതികള്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. പൊന്നാമറ്റം റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ജോളി, രണ്ടാം പ്രതി മഞ്ചാടിയില്‍ എം.എസ്. മാത്യു, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരുടെ റിമാന്‍ഡ് നവംബര്‍ രണ്ടു വരെ നീട്ടി കോഴിക്കോട് ജില്ലാ ജയിലിലേക്കയച്ചു. ജോളിയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കേണ്ടതില്ലെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ജോളിയുടെ വക്കാലത്തിനെച്ചൊല്ലി അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിനും കോടതിമുറി വേദിയായി. വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി.എ. ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകരും താമരശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങളും തമ്മിലായിരുന്നു തര്‍ക്കം.ജോളിയെ കബളിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തതെന്ന് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ആരോപിച്ചു. ഇതു ധാര്‍മികതയ്ക്കു നിരക്കുന്നതല്ല. ആളൂര്‍ സ്വന്തം പ്രചാരണത്തിനായി ജോളിയെ ഉപയോഗപ്പെടുത്തുകയാണ്. പ്രതികള്‍ക്കു സൗജന്യമായി നിയമസഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് സൗജന്യ സേവനം നല്‍കാനാകില്ലെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തര്‍ക്കം മറുകിയപ്പോള്‍ കോടതി ഇടപെട്ടു. ജോളി വിദ്യാഭ്യാസമുള്ള ആളാണെന്നും അവര്‍ പരാതിപ്പെട്ടാല്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്നു ജോളി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞതെങ്കിലും അതു വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി