കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍; തോക്കും ലഹരിവസ്തുക്കളും പിടിച്ചെടുത്തു

കൊച്ചിയില്‍ നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. ഇതരസംസ്ഥാനക്കാരായ യുവതികളും,ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കും ലഹരിവസ്തുക്കളും ഹോട്ടലില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന് പൊലീസ് വ്യക്തമാക്കി.

പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ഹോട്ടലില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. അറസ്‌ററിലായവരില്‍ ഹോട്ടല്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പെടുന്നു. വനിതകളില്‍ മൂന്നു പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. ഇവരാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്.ലോഡ്ജ് മൊത്തമായി വാടകക്കെടുത്തായിരുന്നു പെണ്‍വാണിഭം. പരിശോധനയില്‍ ഒരു തോക്കും അനുവദനീയമായ അളവില്‍ കൂടുതലുള്ള മദ്യവും ഹോട്ടലില്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇടപാടുകാരെ ലോഡ്ജില്‍ എത്തിച്ചു നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.വിവിധ വെബ്‌സൈറ്റുകളില്‍ വിവിധ പേരുകളും പല ഹോട്ടലുകളുടെ വിലാസവും നല്‍കിയാണു ഇടപാടുകാരെ സംഘം തരപ്പെടുത്തിയിരുന്നത്.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍