വഴിയില്‍ കുടുങ്ങിയ മെട്രോ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ കെട്ടിവലിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റി; സാങ്കേതിക തകരാര്‍ പരിഹരിച്ച് കൊച്ചി മെട്രോ സാധാരണ നിലയില്‍

സാങ്കേതിക തകരാര്‍ പരിഹരിച്ച് കൊച്ചി മെട്രോ സര്‍വീസ് സാധാരണനിലയില്‍. മെട്രോയുടെ ട്രെയിന്‍ സാങ്കേതിക പ്രശ്നം കാരണം വഴിയില്‍ കുടുങ്ങിയതോടെ സര്‍വീസ് ഭാഗികമായി തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനില്‍വെച്ചാണ് ട്രെയിന്‍ തകരാറിലായത്. തകരാറിലായ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ കെട്ടിവലിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റിയതോടെയാണ് മെട്രോ ഗതാഗതം സാധാരണനിലയിലായത്.

തകരാറിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം കൊച്ചി മെട്രോ സര്‍വീസ് ഭാഗികമായി തടസപ്പെട്ടു. തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിനാണ് എംജി റോഡ് സ്റ്റേഷന്‍ എത്തുന്നതിനു മുമ്പ് തകരാറിലായത്. ബ്രേക്ക് തകരാറായതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. ഈ ട്രെയിന്‍ പിന്നീട് പതിയെ എംജി റോഡ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ അവിടെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു എഞ്ചിന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് മുട്ടം യാര്‍ഡിലെത്തിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ