രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പു നടന്നെന്ന കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ഭാവനാ സൃഷ്ടി മാത്രമെന്ന് കെ കെ രാഗേഷ്; 'മാധ്യമങ്ങളുടെ മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല, പാര്‍ട്ടി കുടുംബയോഗങ്ങളില്‍ കണക്ക് അവതരിപ്പിക്കും'

രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പു നടന്നെന്ന വി കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ഭാവനാ സൃഷ്ടി മാത്രമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പക മൂത്ത് അന്ധത ബാധിച്ചതുപോലെയാണ് കുഞ്ഞിക്കൃഷ്ണന്‍ പെരുമാറുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തില്‍ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്നും സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിന് ആര്‍എംപിക്കാര്‍ വരെ ഉണ്ടായിരുന്നുവെന്നും ഇടതുപക്ഷ ലേബലിട്ട് പലരും വന്നുവെന്നും പുസ്തകത്തിലുള്ളത് എംഎല്‍എ ടി മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു.

പാര്‍ട്ടിക്ക് ഒരു പണവും നഷ്ടമായിട്ടില്ലെന്നും ബൂത്ത് തലത്തില്‍, പാര്‍ട്ടി കുടുംബയോഗങ്ങളില്‍ ഫണ്ടിനെ സംബന്ധിച്ച കണക്ക് അവതരിപ്പിക്കുമെന്നും കെ കെ രാഗേഷേ് പറഞ്ഞു. ചാനലുകള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു. പാര്‍ട്ടി കുടുംബയോഗങ്ങളില്‍ വരവും ചെലവും വിശദീകരിക്കുമെന്നാണ് കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നത്. പുസ്തക പ്രകാശനത്തിന് ആര്‍എംപിക്കാരും ഉണ്ടായിരുന്നു. എംഎല്‍എ മധുസൂദനനോടുള്ള പകയാണ് പുസ്‌കത്തിലുള്ളത്. പക കാരണം പല കാര്യങ്ങളും മുന്‍പ് കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചിട്ടുണ്ട്. പലതും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. കുഞ്ഞിക്കൃഷ്ണന്‍ അവതരിപ്പിച്ച കണക്കല്ല ശരിയെന്ന് ഓഡിറ്റര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നതെല്ലാം ഭാവനാവിലാസമാണ്.

ധനരാജ് രക്തസാക്ഷി ഫണ്ട് ശേഖരിച്ചത് പാര്‍ട്ടിക്കാരില്‍നിന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സഹകരണ ജീവനക്കാരില്‍നിന്നുമാണെന്ന് പറഞ്ഞ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ചിട്ടില്ലെന്നും പറയുന്നു. 2022ല്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി വരവു ചെലവു കണക്ക് അംഗീകരിച്ചു. പാര്‍ട്ടി യോഗങ്ങളിലും കണക്ക് അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളില്‍ അവതരിപ്പിച്ച കണക്ക് ജില്ലാ സെക്രട്ടറിക്ക് മാറ്റി എഴുതാന്‍ കഴിയില്ലെന്ന വിശദീകരണവും കെ കെ രാഗേഷ് നല്‍കുന്നുണ്ട്.

രക്തസാക്ഷി ഫണ്ട് വിനിയോഗത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി കെ.കെ.രാഗേഷ് സ്ഥിരീകരിക്കുന്നുണ്ട്. 4 വര്‍ഷത്തിനുശേഷമാണ് വരവു ചെലവു കണക്ക് അവതരിപ്പിച്ചത്. കാലയളവ് നീണ്ടതിനാല്‍ പ്രശ്‌നങ്ങളുണ്ടായിയെന്നും പാര്‍ട്ടി അക്കാര്യം പരിശോധിച്ചുവെന്നും ഫണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറയുന്നു. ഫണ്ട് വിനിയോഗിക്കേണ്ട രീതിയിലല്ല വിനിയോഗിച്ചത്. ശേഖരിച്ച ഫണ്ട് സമയബന്ധിതമായി കൃത്യതയോടെ ചെലവാക്കണമായിരുന്നുവെന്നും വരവു ചെലവു കണക്ക് സമയബന്ധിതമായി അംഗീകരിക്കണമായിരുന്നുവെന്നും സ്വയം വിമര്‍ശനവും നടത്തുന്നുണ്ട് സിപിഎം നേതാവ്. തെറ്റു തിരുത്താന്‍ പാര്‍ട്ടി നടപടിയെടുത്തുവെന്നും ജില്ലാ സെക്രട്ടറി പറയുന്നു. കുഞ്ഞിക്കൃഷ്ണന് അതൊന്നും പോരാ, പകയോടെ പെരുമാറുകയാണെന്നാണ് കെ കെ രാഗേഷിന്റെ വിമര്‍ശനം.

കുടുംബസഹായം, വീടുവയ്ക്കല്‍, കേസിന്റെ കാര്യങ്ങള്‍ എന്നിവയ്ക്കായാണ് ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത്. കേസ് നടത്താനാണ് ഏരിയ കമ്മിറ്റിക്ക് രക്തസാക്ഷി ഫണ്ടില്‍നിന്നും പണം കൈമാറിയത്. അത് വകമാറ്റലല്ല. ഏരിയ കമ്മിറ്റിയുടെ കെട്ടിടം പണി നടക്കുമ്പോള്‍ തല്‍ക്കാലം അതിനായി പണം എടുത്തിട്ടുണ്ടാകും. വിമര്‍ശനം ഉണ്ടായപ്പോള്‍, ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുക രക്തസാക്ഷി ഫണ്ടിലേക്ക് മാറ്റാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. കെട്ടിട നിര്‍മാണത്തിനായി ഫണ്ട് മാറ്റിയ കുറ്റത്തിനാണ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

ഫണ്ട് ശേഖരണത്തിനുള്ള രസീത് കാണാതായിട്ടുണ്ടെന്നു കെ.കെ.രാഗേഷ് പറഞ്ഞു. പാര്‍ട്ടി ഓഫിസ് സെക്രട്ടറിയുടെ കയ്യില്‍നിന്നാണ് നഷ്ടപ്പെട്ടത്. അത് അദ്ദേഹം രേഖാമൂലം എഴുതി തന്നു. തുടര്‍ന്ന് ഓഫിസ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. ഫണ്ട് ശേഖരണത്തിനായി ടി.ഐ.മധുസൂദനന് കൊടുത്ത റസീപ്സ്റ്റ് തിരികെ വന്നിട്ടുണ്ട്. ആ റസീപ്റ്റ് ഓഡിറ്റിന് വിധേയമാക്കി. എന്തെങ്കിലും തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ലെന്നും റസീപ്റ്റ് അടിച്ചതില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അതിലും മധുസൂദന് തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ലെന്നും കെ.കെ.രാഗേഷ് ന്യായീകരിക്കുന്നുണ്ട്.

Latest Stories

സംഘടന എന്ന നിലയിൽ ആരെയും ഉപദ്രവിച്ചിട്ടില്ല, തങ്ങൾ പഴയ സുഹൃത്തുക്കൾ; വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും : വി.ഡി സതീശനെ നേരിൽകണ്ട് തുഷാർ വെള്ളാപ്പള്ളി

18.5 ലക്ഷം കുട്ടികളുടെ ഭാവി പരീക്ഷണശാലയാക്കിയവർ ആരാണ്?

നവീൻ ബാബു കേസ്: കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചു, അന്വേഷണം സിബിഐക്ക് വിടും

ജയ്‌സ്വാളിന് പകരം എന്തിനാണ് അവർ രോഹിതിനെ തിരഞ്ഞെടുത്തത്, സിലക്ടർമാർ ജയ്‌സ്വാളിനോട് മാപ്പ് പറയണം: സഞ്ജയ് മഞ്ജരേക്കർ

'15 വയസുള്ള വൈഭവിനെതിരെ ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് ശരിയല്ല'; ഗുജറാത്ത് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

ടി-20 ഫോർമാറ്റിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ നന്നായി പരിശ്രമിക്കുകയാണ്: ശുഭ്മൻ ഗിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്