പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

സംസ്ഥാനത്ത് ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തില്‍ വ്യാപക രോഷം ഉയരുമ്പോഴാണ് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. പീക്ക് സമയത്തെ അമിത ലോഡ് നിയന്ത്രിക്കുന്നതിനായി 30 മിനിറ്റില്‍ താഴെയുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രഖ്യാപിതമായി നടന്നിരുന്ന നിയന്ത്രണങ്ങള്‍ ഇനിമുതല്‍ ഔദ്യോഗികമായി തുടരുമെന്നാണ് കെഎസ്ഇബി നല്‍കുന്ന സൂചന. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ‘ലോഡ് ഷെഡിങ്’ എന്ന വാക്ക് ഒഴിവാക്കി ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിലാകും ഈ നിയന്ത്രണം നടപ്പിലാക്കുക. ഓരോ പ്രദേശത്തും ഏകദേശം 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. വൈദ്യുതി ആവശ്യകത ക്രമാതീതമായി വര്‍ധിക്കുന്നത് പ്രസരണ വിതരണ മേഖലയെയും ഗ്രിഡിന്റെ സുരക്ഷയെയും ബാധിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍ നടപടി.

കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ ഏകദേശം 200 മെഗാവട്ടിന്റെ കുറവ് അനുഭവപ്പെടുന്നതും ഇടുക്കി അടക്കമുള്ള പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കടുത്ത വേനല്‍ ചൂട് കാരണം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പലയിടത്തും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതോടെ എസികളുടെയും ഫാനുകളുടെയും ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചു.

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം. എസിയുടെ താപനില 24 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയില്‍ ക്രമീകരിക്കുകയും അത്യാവശ്യമുള്ള മുറികളില്‍ മാത്രം ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുക. പീക്ക് സമയത്ത് ഇന്‍ഡക്ഷന്‍ കുക്കര്‍, വാഷിങ് മെഷീന്‍, പമ്പ് സെറ്റ്, ഇലക്ട്രിക് ഹീറ്റര്‍, അയണ്‍ ബോക്‌സ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.

Latest Stories

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ