വേൾഡ് സോഷ്യൽ ഫോറത്തിന് മുന്നോടിയായി കേരള സോഷ്യൽ ഫോറം; സംഘാടക സമിതി രൂപീകരണം തൃശൂരിൽ

അടുത്ത വർഷം നടക്കുന്ന വേൾഡ് സോഷ്യൽ ഫോറത്തിന് മുന്നോടിയായി കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി സെപ്റ്റംബർ 24 ന് തൃശൂരിൽ ഫോറം  സംഘടിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കൺസെപ്റ്റ് നോട്ട് ചർച്ച ചെയ്യുവാനും കേരള സോഷ്യൽ ഫോറം സംഘാടക സമിതി രൂപീകരണത്തിനുമായാണ് ഫോറം ചേരുന്നത്. 24 ഞായർ രാവിലെ 11 മണിക്ക് തൃശ്ശൂർ പാലസ്‌ റോഡിൽ കള്ളിയത്ത് ബിൽഡിങ്ങിലുള്ള ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിലാണ് ഫോറം ചേരുന്നത്.

വേൾഡ് സോഷ്യൽ ഫോറം 2024 ഫെബ്രുവരി മാസത്തിൽ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിക്കാനും സംസ്ഥാനങ്ങളിൽ സോഷ്യൽ ഫോറം വിളിച്ചു ചേർക്കാനും തീരുമാനിച്ചിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം 2023 ഡിസംബർ മാസത്തിൽ പട്നയിൽ വച്ച് സംഘടിപ്പിക്കാനാണു തീരുമാനം.

ഈയൊരു പശ്ചാത്തലത്തിലാണ് കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നത്. ഫോറത്തിൽ ചർച്ച ചെയ്യാനായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു കൺസെപ്റ്റ് നോട്ട് 18 ആളുകൾ ചേർന്ന ഒരു ഗ്രൂപ്പ് തയാറാക്കിയിട്ടിട്ടുണ്ട്. ഈ രേഖയിലെ വിഷയങ്ങളും പുറത്തുള്ള മാറ്റ് വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യാവുന്നതാണ്.

കൺസെപ്റ്റ് നോട്ട്, സംഘാടക സമിതി രൂപീകരണം, കേരളം സോഷ്യൽ ഫോറം പ്രോഗ്രാം ഡിസൈൻ എന്നീ വിഷയങ്ങൾ പ്രധാന അജണ്ടയായി എടുത്താണ് ഫോറം സംഘടിപ്പിക്കുന്നത്. കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതീക മേഖലയിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറം സംഘാടനവുമായി സഹകരിക്കാൻ താല്പര്യമുള്ള മുഴുവൻ വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്