ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ 6 അംഗ സംഘം; കേരള പൊലീസ് ഉത്തരവിറക്കി, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വെച്ച് ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡി വൈ എസ് പി ബൈജു പൗലോസായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് സംബന്ധിച്ച് കേരള പൊലീസ് ഉത്തരവിറക്കി.

ബൈജു പൗലോസ് അടക്കമുള്ള 6 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഗൺമാന്‍മാരുടെ ‘രക്ഷാപ്രവർത്തനം’ അന്വേഷിക്കുക. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് – കെ എസ്‌ യു പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ചതിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. രണ്ടാഴ്ചക്കിടയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഒരു മാസത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറ്റതിന് പിന്നാലെ ഇക്കാര്യത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കവെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്.

Latest Stories

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് ; ഈ മാസം 22 മുതൽ പ്രാബല്യത്തിൽ

ദുബാരെ ആനക്യാമ്പിലെ ആനകളുടെ ഏറ്റുമുട്ടൽ; പരിക്കേറ്റ 'മാർത്താണ്ഡ' എന്ന ആന ചരിഞ്ഞു

‘സി പി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണം, ആവശ്യത്തിൽ ഉറച്ച് ലത്തീൻ സഭ'; മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

ജനാധിപത്യത്തിൽ നിന്നും അകന്നുപോകുന്ന സംവാദം

തിരുത്താൻ ബാധ്യസ്ഥരായവർ തിരുത്തണം, ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താൻ കഴിയില്ല; ശൈലജയെ ചാവേർ ആക്കിയതല്ല: പി. കെ. ശ്രീമതി

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്, ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ല'; ബിനോയ് വിശ്വം

'സത്യത്തിൽ ഇത് പറയാൻ ചമ്മലാണ്, നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും ഉണ്ടാകില്ല'; ഇൻ​സ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങി നടി മഞ്ജു പത്രോസ്

'ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും'; കെ മുരളീധരൻ

മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; കരുതലായി 'ചാവറ കെയര്‍' പദ്ധതിക്ക് തുടക്കം