പനിച്ച് വിറച്ച് കേരളം; പകർച്ചപ്പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേർ, 2 മരണം

പനിച്ച് വിറച്ച് കേരളം. പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.ഇന്നലെ 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേർക്കാണ്ഷിഗെല്ല സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഷിഗെല്ല നാലുപേർക്ക് സ്ഥിരീകരിച്ചത്. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 6 മാസത്തിനുള്ളിൽ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇന്നലെ 11 പേർക്ക് എലിപ്പനിയും 3 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. മലപ്പുറത്ത് പകർച്ചപ്പനി ബാധിച്ച് 2495 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 72 പേർക്ക്, എലിപ്പനി 13 പേർക്ക്, മലേറിയ നാല് പേർക്ക്, ഷിഗല്ല ഏഴുപേർക്ക്. ചൊവ്വാഴ്ച 10 പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.

Latest Stories

മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

'അഞ്ചുമണിക്ക് കളക്ടറുമായി സംസാരിച്ചപ്പോൾ ഫലം വന്നിരുന്നില്ല'; നിപ സ്ഥിരീകരണത്തിൽ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ എസ്ഐടി, പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

'സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുമ്പോൾ സമൂഹത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ വളർത്താൻ കാരണമാകുമോ എന്ന ആശങ്ക, നടപ്പാക്കേണ്ടത് സ്ത്രീശാക്തീകരണം'; നടി റിനി ആൻ ജോർജ്

'ഏതെല്ലാം വ്യവസ്ഥകൾ ലംഘിച്ചു എന്ന് വ്യക്‌തമാക്കണം, ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങൾ വ്യക്തിപരം'; 'അമ്മയുടെ' കാരണം കാണിക്കൽ നോട്ടീസിന് രാത്രി തന്നെ മറുപടി നൽകി അൻസിബ ഹസൻ

മാസപ്പടി കേസ്; വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും, ഹാജരാകുന്നതിൽ അവധി ചോദിച്ച പശ്ചാത്തലത്തിൽ നടപടി

ഡൽഹിയിൽ വീണ്ടും തീപിടുത്തം; മൂന്ന് പേർക്ക് ജീവൻ നഷ്ടമായി, ദുരന്തമുണ്ടായത് ഇന്ന് പുലർച്ചെയോടെ

ചുവന്ന കരങ്ങളോടെ റഫറി തൂക്കി; ഉദ്ഘാടന മത്സരത്തിൽ മൂന്ന് പേർക്ക് റെഡ് കാർഡ്