കേരള മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു, ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെ സിക്ക്

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു . എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഇന്ന് രാവിലെ ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.

മുഖ്യമന്ത്രി തർക്കം, ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സി വേണുഗോപാലിന് ആണെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം കെ രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയ എംപിമാരുടെ പിന്തുണ കെ സി വേണുഗോപാലിനായിരുന്നു.

പുതിയ നിയമസഭാ കക്ഷി നേതാവായി കെ.സി. വേണുഗോപാൽ വരണമെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും നിരീക്ഷകരെ അറിയിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണയ്‌ക്കൊപ്പം തന്നെ കേരളത്തിലെ പൊതുവായ ജനവികാരം കൂടി പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

Latest Stories

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന

വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയിൽ പങ്കെടുക്കാൻ ഞാനെത്തും; അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നാലോ എന്ന് തോന്നുന്നുണ്ട്: രാഖി സാവന്ത്

'ജനനായകനാകാൻ വിജയ്'; തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു, ടിവികെയ്ക്ക് VCK പിന്തുണ പ്രഖ്യാപിക്കും

'മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകും, ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല'; കെ മുരളീധരൻ

ഐപിഎൽ ടീമുകൾക്ക് വമ്പൻ പണിയുമായി ബിസിസിഐ; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും

കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

സൂര്യകുമാർ യാദവിന്‌ മാത്രമല്ല, ശുഭ്മൻ ഗില്ലിനും പണി കൊടുക്കാൻ ബിസിസിഐ; സംഭവം ഇങ്ങനെ

'ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം'; നേതാക്കൾക്ക് നിർദേശം നൽകി വി ഡി സതീശൻ

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും