റബര്‍ കര്‍ഷകരെ വഞ്ചിച്ചു; പത്തു രൂപ വര്‍ദ്ധിപ്പിച്ചത് നാണക്കേട്; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് പി സി ജോര്‍ജ്

ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് റബര്‍ കര്‍ഷകരെ വഞ്ചിക്കുന്നതാണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. റബറിന് വില സ്ഥിരതാ പദ്ധതിയില്‍ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബറിന്റെ താങ്ങുവില പത്തുരൂപ വര്‍ധിപ്പിച്ചത്.

ഇതു നാണക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു. റബര്‍ കര്‍ഷകരെല്ലാം ബൂര്‍ഷ്വാകളാണെന്നുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

റബര്‍ കര്‍ഷക മേഖലയില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് താങ്ങുവില 170 രൂപയില്‍ നിന്നും പത്ത് രൂപ ഉയര്‍ത്തി 180 രൂപയാക്കിയ പ്രഖ്യാപനമെന്നും അദേഹം പറഞ്ഞു.

Latest Stories

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്