കെബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കണം; മന്ത്രിസഭ പുനഃസംസഘടന വൈകിയേക്കുമെന്ന് സൂചന

സംസ്ഥാന മന്ത്രിസഭ പുനഃസംസഘടന വൈകിയേക്കുമെന്ന് സൂചന. മന്ത്രി സ്ഥാനത്തിനായി കെബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസ് ആണ് മന്ത്രിസഭ പുനഃസംസഘടന വൈകുന്നതിന് കാരണം. എല്‍ഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഒറ്റ എംഎല്‍എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രി സ്ഥാനം പങ്കിടേണ്ടത്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനത്ത് തുടരും.

മന്ത്രിസഭ പുനഃസംസഘടന അടുത്ത വര്‍ഷം ആദ്യം നടത്താനാണ് പുതിയ ആലോചന. ജനുവരിയില്‍ പുനഃസംസഘടന നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാലാവധി പൂര്‍ത്തിയാകുന്ന നവംബറില്‍ മന്ത്രിസഭയില്‍ മാറ്റമുണ്ടാകില്ല. കടന്നപ്പള്ളി രാമചന്ദ്രന് വിവരം നല്‍കി. ഇത് സംബന്ധിച്ച് നാളെ നടക്കുന്ന മുന്നണി യോഗത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

അതേ സമയം മന്ത്രിസഭ പുനഃസംസഘടന ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ഇടത് മുന്നണിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നവംബര്‍ 18ന് ജനസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനത്തിനിറങ്ങും. ഡിസംബര്‍ 24വരെ ജനസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്കിലാണ്. മാത്രമല്ല പുനഃസംഘടന നടന്നാല്‍ പുതിയ മന്ത്രിമാരാവും ജനസദസില്‍ പങ്കെടുക്കേണ്ടത്. ഇത് ഒഴിവാക്കാന്‍ കൂടിയാണ് ജനസദസിന് ശേഷം പുനഃസംഘടനയ്ക്ക് ധാരണയായത്.

നാളെ വൈകുന്നേരം 3ന് നടക്കുന്ന ഇടത് മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും. ജനസദസിന്റെ മുന്നൊരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും പുനഃസംഘടനയെ കുറിച്ചും തീരുമാനം യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു