കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ്, പി കെ ബിജുവിനെ ഇ ഡി ചോദ്യം ചെയ്യും

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവും മുന്‍ എം പിയുമായ പി കെ ബിജുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യും. മുന്‍ മന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും പി കെ ബിജുവിനെ ചോദ്യം ചെയ്യുക. ഇ ഡി അറസ്റ്റു ചെയ്ത ബിനാമി ഇടപാടുകാരന്‍ സതീശനില്‍ നിന്നും പി കെ ബിജുവും കണ്ണൂരിലെ മറ്റൊരു സി പി എം നേതാവും പണം കൈപ്പറ്റിയിരുന്നുവെന്ന് ഇ ഡിക്ക് വിവരം ലഭിച്ചു.

തിങ്കളാഴ്ച ഇ ഡിക്ക മുമ്പില്‍ ഹാജാരാകാന്‍ എ സി മൊയ്തീനോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഹാജരായേക്കില്ലന്നാണ് സൂചന. പിടിയലായ വായ്പാ തട്ടിപ്പുകാരന്‍സതീഷ് കുമാറിന് എ സി മൊയ്തീനും പി കെ ബിജുവും അടക്കമുള്ള സി പി എം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.

അതേ സമയം കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ സാക്ഷികളെയെല്ലാം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളവരും അവരുടെ ബിനാമികളും കൂടെ ഭീഷണിപ്പെടുത്തുന്നതായും ഇ ഡി കോടതിയില്‍ അറിയിച്ചിട്ടുണ്ട്. സതീശ് കുമാറിന്റ ഫോണ്‍ സംഭാഷണത്തില്‍ മുന്‍ എം പി പി കെ ബിജുവിന് പണം കൈമാറിയിരുന്നതായി പറയുന്നുണ്ട്. ഇത് തന്റെ ശബ്ദം തന്നെയാണെന്ന് സതീഷ് കുമാര്‍ സമ്മതിക്കുകയുംചെയ്തിട്ടുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്