കളമശ്ശേരി സുനാമി ഇറച്ചിക്കേസ്; പ്രതി ജുനൈസ് വധശ്രമം അടക്കം അഞ്ച് കേസുകളിലും പ്രതി

എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ ജുനൈസ് മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ വധശ്രമമടക്കം അഞ്ച് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് ജുനൈസ് പൊലീസിനോട് പറഞ്ഞു. സുനാമി ഇറച്ചി കൊച്ചിയില്‍ വില്‍പ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്നും വിപണിയില്‍ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വില്‍പ്പന നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

വീട്ടില്‍ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. വിപണിയില്‍ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വില്‍പ്പന നടത്തിയത്. തമിഴ്നാട്ടില്‍ നിന്നാണ് കുറഞ്ഞ വിലയില്‍ പഴയ ഇറച്ചിയെത്തിച്ചതെന്നും കൈപ്പടമുകളില്‍ വീട് വാടകക്ക് എടുത്തായിരുന്നു വിതരണം നടത്തിയതെന്നും ജുനൈസ് പൊലീസിന് മൊഴി നല്‍കി.

കളമശ്ശേരിയില്‍ അഞ്ഞൂറ് കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ ഇന്നലെയാണ് മുഖ്യപ്രതി ജുനൈസ് പിടിയിലായത്. മലപ്പുറത്ത് നിന്നാണ് ഇയാളെ പ്രത്യേക സംഘം പിടികൂടിയത്. ഇന്നലെ രാത്രി ജുനൈസിനെ കൊച്ചിയില്‍ എത്തിച്ചു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്.

ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേര്‍ത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Latest Stories

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം