മുഖ്യമന്ത്രിയെ കുറിച്ചു ചോദിച്ചു; ചാനല്‍ ചര്‍ച്ചയില്‍ നിന്ന് കടകംപള്ളി ഇറങ്ങിപ്പോയി

ഓഖ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും കടല്‍ക്ഷോഭവും ദുരിതം വിതച്ച തിരുവനന്തപുരത്തെ ദുരിതബാധിത മേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതിനെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്ന് ചാനല്‍ ചര്‍ച്ചയില്‍ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇറങ്ങിപ്പോയി.

അലമുറയിട്ട് കരയുന്ന ആളുകളുടെ അടുത്തെല്ലാം മുഖ്യമന്ത്രി എത്തണമെന്ന് വാശിപിടിക്കുന്ന ബാലിശമാണെന്ന് ചര്‍ച്ചയില്‍ പറഞ്ഞ കടകംപള്ളി പറഞ്ഞപ്പോള്‍ ആ വാശി ജനാധിപത്യത്തിലെ അവകാശല്ലേ എന്ന് വാര്‍ത്താ അവതാരക ചോദിച്ചു. അതൊരു വല്ലാത്ത വാശിയാണെന്നും അനാവശ്യ വാശിയാണെന്നുമാണ് കടകംപള്ളി മറുപടിയായി നല്‍കി. പോകേണ്ട ആളുകളെല്ലാം കൃത്യമായി പോകുന്നുണ്ട്. എത്തേണ്ട ആളുകളെല്ലാം എത്തുന്നുണ്ട്. അവരെ ആശ്വസിപ്പിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ചെന്നാലെ പൂര്‍ണമാകൂ എന്നൊന്നും കരുതേണ്ട കാര്യമില്ല. മുഖ്യമന്ത്രി പോകേണ്ട സ്ഥലത്ത് മുഖ്യമന്ത്രി കൃത്യമായി പോയിട്ടുണ്ടെന്നും കടകംപള്ളി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. തുടര്‍ന്ന് പൂന്തുറയടക്കമുള്ള ദുരിതബാധിത മേഖലകളില്‍ മുഖ്യമന്ത്രി പോകേണ്ട സ്ഥലമാണ് എന്നു തോന്നുന്നില്ലെങ്കില്‍ എന്ന് പറഞ്ഞ അവതാരക കോണ്‍ഗ്രസ് നേതാവ് കെവി തോമസിനോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് കടകംപള്ളി ചര്‍ച്ച ബഹിഷ്‌കരിച്ചത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ്, പ്രഭാകരന്‍ പാലേരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

https://www.facebook.com/ahilesh.kiran/videos/1037353009739345/

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്