കെ. വി തോമസ് ഇന്ന് സോണിയാ ഗാന്ധിയെ കാണും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ.വി തോമസുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കൂടിക്കാഴ്ച്ച നടത്തും. ഇന്ന് സമയം അനുവദിക്കാമെന്ന് സോണിയാ ഗാന്ധിയുടെ ഓഫീസ് കെ.വി തോമസിനെ അറിയിച്ചിട്ടുണ്ട്. ലോക്സഭയില്‍ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ച് കെ.വി തോമസിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഇന്ന് സോണിയ ഗാന്ധിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം കെ വി തോമസിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായേക്കും.

സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കെ.വി തോമസിനെ അവസാന നിമിഷം മാറ്റി ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കെ.വി തോമസ് പൊട്ടിത്തെറിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്നലെ രാവിലെ രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ വീട്ടില്‍ അനുനയത്തിന് എത്തിയിരുന്നു.

സീറ്റ് നല്‍കാതെ അവഗണിച്ചതിനെ തുടര്‍ന്ന് അവസരം മുതലാക്കാന്‍ ബിജെപിയും അദ്ദേഹത്തെ പാളയത്തിലെത്തിക്കാന്‍ ചക്രം തിരിച്ചിരുന്നു. എന്നാല്‍, താന്‍ എവിടേക്കും പോകുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കെ.വി തോമസ് നിലപാട് വ്യക്തമാക്കി. തനിക്ക് സീറ്റ് കിട്ടാത്തതിലല്ല. പെരുമാറ്റത്തിലാണ് വിഷമം തോന്നിയത്. പ്രത്യേക സാഹചര്യത്തിലാണ് പ്രതിഷേധം പരസ്യമാക്കേണ്ടി വന്നത്. ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണ്. പാര്‍ട്ടിയില്‍ തുടരുന്നത് സ്ഥാനമാനങ്ങള്‍ കണ്ടല്ല. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്നും പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ ജയിക്കും. മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്യും. തോമസ് കൂട്ടിച്ചേര്‍ത്തു.

ഹൈബി ജയിക്കുകയാണെങ്കില്‍ നിയമസഭയിലേക്ക് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്നതടക്കമുള്ള ഓഫറുകള്‍ ചെന്നിത്തല കെ.വി തോമസിന് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അപ്രതീക്ഷിതമായാണ് കെ. വി തോമസിന് പകരമായി ഹൈബി ഈഡനെ എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത ദുഃഖമുണ്ടെന്നും എന്ത് തെറ്റിന്റെ പേരിലാണ് തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കെ. വി തോമസ് പ്രതികരിച്ചിരുന്നു.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ