കെ ഫോണ്‍ അഴിമതി ആരോപണം; വിഡി സതീശന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. നേരത്തെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു വിഡി സതീശന്റെ ഹര്‍ജി.

നേരത്തെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹര്‍ജിയ്ക്ക് പിന്നിലെ താത്പര്യം പൊതു താത്പര്യമാണോ പബ്ലിസിറ്റിയാണോയെന്നായിരുന്നു കോടതി ചോദിച്ചത്. ലോകായുക്തയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ഇതേ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ച പരാമര്‍ശം.

ഹര്‍ജിയിലെ പരാമര്‍ശം അനുചിതമാണെന്നും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന തലത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലായിരുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത്. കെ ഫോണ്‍ സംബന്ധിച്ച കരാറില്‍ അഴിമതിയുണ്ടെന്നായിരുന്നു സതീശന്റെ പ്രധാന വാദം. അതേസമയം 2018 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്തിനെന്നായിരുന്നു കോടതി ചോദിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ