തോമസ് ചാണ്ടിയുടെ ഹര്‍ജി: ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി, പിന്മാറുന്ന മൂന്നാമത്തെ ജഡ്ജി

കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതി വിധിക്കെതിരേ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി. കേസില്‍ നിന്നും പിന്മാറുന്ന മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയാണ് കുര്യന്‍ ജോസഫ്. കുര്യന്‍ ജോസഫ്, അമിതാവ് റോയ് എന്നിവരുടെ ബെഞ്ച് അപ്പീല്‍ കേള്‍ക്കാനിരിക്കുകയാണ് കുര്യന്‍ ജോസഫ് പിന്മാറുന്നത്.

തോമസ് ചാണ്ടി നേരെത്ത കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. ഇതു ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ തോമസ് ചാണ്ടി സമീപിച്ചത്. ഈ കേസില്‍ ഹൈക്കോടതി നടത്തിയ പരമാര്‍ശമാണ് തോമസ് ചാണ്ടിക്കു മന്ത്രിസ്ഥാനം നഷ്ടമാകാന്‍ കാരണമായത്‌.

നേരത്തെ ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ എന്നിവര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസഭയില്‍ തിരിച്ചുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തോമസ് ചാണ്ടിയും എന്‍സിപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന എന്‍സിപി നേതാക്കളായ എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരില്‍ ആരാണോ ആദ്യം കേസില്‍നിന്ന് ഒഴിവാകുന്നത് അവര്‍ക്കു മന്ത്രിസ്ഥാനം എന്നാണ് പാര്‍ട്ടി നയം. എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Latest Stories

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍