പാലായിലെ തോല്‍വിക്ക് കാരണം ജോസ്; കേരളാ കോണ്‍ഗ്രസ് എമ്മിനെ അംഗീകരിക്കാന്‍ അണികള്‍ തയ്യാറായില്ലെന്നും സി.പി.ഐ റിപ്പോര്‍ട്ട്

പാല നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയെന്ന് സിപിഐ റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച പാലയില്‍ നിയസഭാ തി രഞ്ഞെടുപ്പില്‍ തോല്‍ക്കാനുണ്ടായ കാരണം ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസുമെന്ന് സിപിഐ റിപ്പോര്‍ട്ട്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുപാളയത്തില്‍ എത്തിയെങ്കിലും അവരെ ഉള്‍ക്കൊള്ളാന്‍ ഒരു വിഭാഗം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

യുഡിഎഫിലായിരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന പാല നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തിലേക്ക് ലീഡ് ഒതുങ്ങിയതും കേരളാ കോണ്‍ഗ്രസ് അണികളില്‍ ഉണ്ടായ നിസ്സംഗത കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി സംവിധാനത്തില്‍ പലരും പ്രവര്‍ത്തനത്തിനിറങ്ങിയില്ലെന്നും സിപിഐക്ക് അഭിപ്രായമുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി. കാപ്പനുണ്ടായിരുന്ന ജനകീയത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണിക്ക് മണ്ഡലത്തില്‍ ഉണ്ടാകാതെ പോയെന്നും കുറ്റപ്പെടുത്തുന്നു. ഇടതുമുന്നണി ഇക്കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായമുണ്ടായില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...