സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് പൂര്‍ണം; കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല, വലഞ്ഞു യാത്രക്കാര്‍; പകരം സംവിധാനവുമായി പൊലീസും സന്നദ്ധസംഘടനകളും

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് ഉടനീളം യാത്രക്കാര്‍ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. റെയില്‍വേ സ്റ്റേഷനിലടക്കം എത്തിയവര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്.

ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് സാധാരണ നിലയില്‍ തുടരുന്നുണ്ട്. കൊച്ചിയില്‍ പണിമുടക്ക് ആരംഭിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വകാര്യ ബസ് സര്‍വീസുകള്‍ നിശ്ചലമായി. മെട്രോ, യൂബര്‍, ഒരു വിഭാഗം പ്രൈവറ്റ് ടാക്‌സികള്‍, ഓട്ടോ എന്നിവ സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നലെ വൈകീട്ട് തുടങ്ങിയ സര്‍വീസുകള്‍ തിരികെ എത്തുന്നു എന്ന് മാത്രമാണുള്ളത്.

പാലക്കാട് പണിമുടക്കിനെ തുടര്‍ന്ന് പ്രധാന മാര്‍ക്കറ്റുകള്‍ നിശ്ചലമാണ്. സ്വകാര്യ ബസുകളും രാവിലെ സര്‍വീസുകള്‍ നടത്തേണ്ടിയിരുന്ന കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. വയനാട്ടില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തുന്നില്ല. ഇവിടങ്ങളില്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. എവിടെയും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ ബന്ദിന് സമാനമാണ് പണിമുടക്ക്.

സംസ്ഥാനത്ത് പൊതുഗതാഗതം തടസ്സപ്പെട്ടു സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ, വ്യാപാര മേഖലകളും പൂര്‍ണമായും സ്തംഭിക്കുമെന്നാണ് സംഘടനകളുടെ അവകാശവാദം. പണിമുടക്കിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസത്തെ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പണിമുടക്കിന് പിന്തുണയറിച്ച് നടന്നു പോകുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയിലുണ്ട്. സംയുക്ത ട്രേഡ്യൂണിയന്‍ ലോക്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കാനാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മന്ത്രി നടന്ന് പോകുന്നത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ