യുഡിഎഫിന് അധികാരം കിട്ടിയാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. യുഡിഎഫിന് 130 സീറ്റുകള്‍ വരെ ലഭിക്കും. യുഡിഎഫിന് അധികാരം കിട്ടിയാല്‍ ആരാണ് മുഖ്യമന്ത്രിയെന്ന് ചോദിച്ചപ്പോള്‍ താന്‍ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
അധികാരം കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകണോയെന്ന ചോദ്യത്തിന് ‘അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം. യുഡിഎഫിന് അധികാരം കിട്ടിയില്ലെങ്കില്‍ അദ്ദേഹം പോകണം. വാക്കു പാലിക്കുന്ന നേതാക്കന്‍മാരാണെങ്കില്‍ പോകണം. അങ്ങനെ പോകുന്നെങ്കില്‍ വലിയ പ്രയാസവും സങ്കടവും ഉണ്ട്. ഞാനൊക്ക പ്രാര്‍ഥിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നാണ്’ എന്നും സുധാകരന്‍ പറഞ്ഞു.
ഇടതുമുന്നണിക്ക് മാനിഫെസ്‌റ്റോ തിരുത്തേണ്ടി വന്നത് അവരുടെ ഗതികേടാണെന്നും അങ്ങനെ ഒന്ന് ഇറക്കരുതെന്ന സമാന്യ ബുദ്ധിയെങ്കിലും അവര്‍ക്ക് വേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.