'തൊഴിലാളിയുടെ ഉപജീവനമാർ​ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്, കാറിന്റെ ഉടമയ്ക്ക് നഷ്ട പരിഹാരം നൽകുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട്'; എഎ റഹീം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധന സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് എ എ റഹീം എംപി. ഇഡിക്കെതിരെ പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയെന്ന് പറഞ്ഞ എഎ റഹീം കേടുപാടുണ്ടായ കാറിന്റെ ഉടമയ്ക്ക് നഷ്ട പരിഹാരം നൽകുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ടെന്നും കൂട്ടിച്ചേർത്തു.

കാർ ഡ്രൈവർ ശ്യാമുമായി നേതാക്കൾ സംസാരിച്ചുവെന്നും എഎ റഹീം പറഞ്ഞു. കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. തൊഴിലാളിയുടെ ഉപജീവനമാർ​ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ടെന്ന് എഎ റഹീം. ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകൾ ഉണ്ടായത്. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നിൽ ഉള്ളതെന്ന് എഎ റഹീം പറഞ്ഞു.

അതേ സമയം ഇ ഡിയെ ആക്രമിച്ച കേസിൽ ഒൻപത് പ്രതികൾ പിടിയിലായി. അനിൽകുമാർ,കിരൺ,അമൽ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതിൽ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പേർ ഉണ്ടോയെന്നു ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ് പൊലീസ്.

Latest Stories

ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ; അക്രമം ഇങ്ങനെ ഒന്നുമല്ലെന്ന് സ്വരാജ്, സ്വാഭാവിക പ്രതിഷേധമെന്ന് വി ശിവൻകുട്ടി

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പിയെ പിടികൂടി വിജിലൻസ്; വ്യവസായിയിൽ നിന്ന് ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ

സംസ്ഥാന രാഷ്ട്രീയത്തിന്റെ തടവിലായ ദേശീയ പ്രതിരോധം

'പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി... അടിമകൾ ഇതും മറക്കരുത്'; ജോയ് മാത്യു

മുഖ്യമന്ത്രിയായി ഇനി കര്‍ണാടകയില്‍ ഡി കെ യുഗം; ഹൈക്കമാന്‍ഡ് പറഞ്ഞു, സിദ്ധരാമയ്യ കേട്ടു; ഔദ്യോഗിക വസതിയിലെ പ്രാതലില്‍ മന്ത്രിസഭാംഗങ്ങളോട് രാജി പ്രഖ്യാപിച്ചു; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'അമ്മ'യിലെ ചേരിപ്പോര്; അൻസിബ അടക്കം നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്, നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം

'ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണം, അല്ലെങ്കില്‍ തകര്‍ത്തുകളയും'; ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസ് മേധാവിയോട് വിശദീകരണം തേടി ആഭ്യന്തര മന്ത്രി

സ്വർണ വിലയിൽ ഇറക്കം, പവന് 560 രൂപ കുറഞ്ഞു; രണ്ട് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 1,640 രൂപ

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ