മുഖ്യമന്ത്രിക്ക് അദാനിയെ പേടിയോ?, വിഴിഞ്ഞം സമരത്തിന് യു.ഡി.എഫ് പിന്തുണയുണ്ടെന്ന് വി.ഡി സതീശന്‍

മുഖ്യമന്ത്രി പിണാറായി വിജയന് അദാനിയെ പേടിയാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ട്. സര്‍ക്കാര്‍ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്‌നം. മുഖ്യമന്ത്രിക്ക് സംസാരിച്ചാലെന്താണ് പ്രശ്‌നം? വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. തുറമുഖ നിര്‍മാണം കാരണം തീരശോഷണം ഉണ്ടാകുന്നുണ്ടെന്നും അത് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും പ്രതിഷേധക്കാര്‍ തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയില്‍ എട്ടിടങ്ങളില്‍ റോഡ് ഉപരോധിച്ചിരുന്നു.

സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 3 വരെ ആറ്റിങ്ങല്‍, കഴക്കൂട്ടം സ്റ്റേഷന്‍ കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളിലാണ് ഉപരോധം തീര്‍ത്തത്.

രാവിലെ 11ന് പാളയത്ത് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ഉണ്ടായിരുന്നു. തുറമുഖ കവാടത്തിലെ സമരത്തെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും സമരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമരസമിതി ആരോപിച്ചു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി