വിരമിച്ചിട്ടും ഔദ്യോഗിക മുദ്ര പതിപ്പിച്ച കാറില്‍ യാത്ര; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

സര്‍വ്വീസില്‍ നിന്നും വിരമിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തന്റെ സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ചതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഡിജിപി. കോട്ടയം എസ്പിയോടാണ് ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തണമെന്നാണ് എസ്പിക്ക് നിര്‍ദേശം നല്‍കിയത്. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് ത്രീസ്റ്റാര്‍ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്.  ബോര്‍ഡ് തുണിവെച്ച് മറച്ച നിലയിലായിരുന്നു.

മാറ്റിയപ്പോഴാണ് നക്ഷത്രങ്ങള്‍ തെളിഞ്ഞത്.

അതേസമയം ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വെച്ച് യാത്ര ചെയ്തിട്ടില്ല എന്നും ബോര്‍ഡ് മറച്ച നിലയിലായിരുന്നു എന്നുമാണ് ടോമിന്‍ തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്.

Latest Stories

ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ ബിജെപിയിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

ചൂടില്‍ പൊള്ളി കൊച്ചി; പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ദുസ്സഹം; മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറി, മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്ന് വി ശിവന്‍കുട്ടി

വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ഐ.വി.എഫ്. കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കാലവര്‍ഷം നേരത്തെയെത്തും; കാലവര്‍ഷം എത്തുമ്പോള്‍ എല്‍ നിനോയുടെ സാന്നിധ്യം ഉണ്ടാകില്ല

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു; ആന്റിവെനം ലഭ്യത കുറവില്ല; ഡിഎംഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്

‘പുതിയ നേതൃത്വം വരട്ടെ’; ബി. ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു

ആദ്യഘട്ട പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചന; മമതയുടെ നുണകൾക്ക് ഇനി ആയുസില്ല; 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടും : അമിത് ഷാ