'പ്രേക്ഷകഹൃദയങ്ങളെ നര്‍മ്മം കൊണ്ട് നിറച്ച ഇന്നസെന്‍റ് എന്നും ഓര്‍മ്മിക്കപ്പെടും'; പ്രധാനമന്ത്രി നരേന്ദ്ര മോദി

നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നര്‍മം കൊണ്ട് പ്രേക്ഷകഹൃദയങ്ങളെ നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

 ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും വൈകിട്ട് മൂന്നു മുതല്‍ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്