മലബാറില്‍ ബിസിനസ് സമ്മിറ്റും ടസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങുമായി ഇന്‍ഡോ കോണ്ടിനെന്റല്‍ ട്രേഡ് & എന്റര്‍പ്രണര്‍ഷിപ് പ്രൊമോഷന്‍ കൗണ്‍സില്‍; സൗത്ത് ലൈവ് അസോസിയേറ്റ് പാര്‍ട്ണറായ ചടങ്ങില്‍ മുഖ്യാതിഥി മന്ത്രി മുഹമ്മദ് റിയാസ്

മലബാറില്‍ ആദ്യമായി ബിസിനസ് സമ്മിറ്റും ടസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിക്കാനൊരുങ്ങി ഇന്‍ഡോ കോണ്ടിനെന്റല്‍ ട്രേഡ് & എന്റര്‍പ്രണര്‍ഷിപ് പ്രൊമോഷന്‍ കൗണ്‍സില്‍. 2024 ഓഗസ്റ്റ് 24ന് വൈകിട്ട് 6.30ന് കോഴിക്കോട് താജ് ഗേറ്റ് വെ ഹോട്ടലില്‍ വച്ചാണ് പരിപാടി.

സൗത്ത് ലൈവ് മലയാളം അസോസിയേറ്റ് പാര്‍ട്ണറായ ചടങ്ങില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. സ്പോര്‍ട്സ്, ഫിഷറീസ്, റെയില്‍വേ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ആണ് ചടങ്ങിലെ വിശിഷ്ടാതിഥി.

ദേശീയതലത്തിലുള്ള പൊതുമേഖല, സ്വകാര്യമേഖല കമ്പനികളും സ്ഥാപനങ്ങളും ഈ വര്‍ഷത്തെ ടസ്‌കര്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സ് പുരസ്‌കാരത്തിനായി മത്സരിക്കുന്നുണ്ട്. ഇത് കൂടാതെ വിദേശ മലയാളികളെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും പുതിയ സംരംഭകരെയും ഈ ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നുണ്ട്.

ശശി തരൂര്‍ എംപി, എംകെ രാഘവന്‍ എംപി, ചീഫ് സെക്രട്ടറി ഡോ വി വേണു, കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ പി.എച്ച് കുര്യന്‍ ഐഎഎസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Latest Stories

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ