കെ.എസ്.ഇ.ബി ഓഫീസില്‍ കയറി ഉദ്യോഗസ്ഥനെ ചീത്ത വിളിച്ച സംഭവം; സി.പി.എം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍

കായംകുളത്ത് കെഎസ്ഇബി ഓഫീസില്‍ കയറി ഉദ്യോഗസ്ഥനെ ചീത്തവിളിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കായംകുളം എരുവ ലോക്കല്‍ കമ്മിറ്റി അംഗം ആര്‍ ഹരികുമാറിനാണ് സസ്‌പെന്‍ഷന്‍. വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനായ ഷാജിയെ ചീത്തവിളിക്കുകയായിരുന്നു.

ഹരികുമാര്‍ കറണ്ടു ബില്ലില്‍ ഇരുപതിനായിരം രൂപ കുടിശിക വരുത്തിയിരുന്നു. വീട്ടിലെ ഫ്യൂസ് അഴിച്ചുമാറ്റിയതിന്റെ പേരില്‍ എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫീസിലെ ഉദ്യോഗസ്ഥനായ ഷാജിയെ അധിക്ഷേപിക്കുകയും സമുദായത്തിന്റെ പേര് പറഞ്ഞ് ആക്ഷേപിച്ചുവെന്നും പരാതിയുണ്ട്.

അതേസമയം വാര്‍ഡിലെ ഒരാളുടെ വീട്ടിലെ ഫ്യൂസ് ഊരിയതിനെയാണ് താന്‍ചോദ്യം ചെയ്തതെന്നാണ് ഹരികുമാര്‍ പറഞ്ഞിരുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഷാജിയും പാര്‍ട്ടി അംഗമാണ്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി