ഇഞ്ചോടിഞ്ച് പോരാട്ടം; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളുടെ കണക്കുകൾ പ്രകാരം എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. രാവിലെ 8.20 ഉളിൽ തന്നെ എൽഡിഎഫ് 62 നും യുഡിഎഫ് 74 എന്ന നിലയിലുമാണ് നിൽക്കുന്നത്. എൻഡിഎ 4 എന്ന നിലയിലുമാണ്.

സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺ​ഗ്രസ് നയിക്കുന്ന യുഡിഎഫും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്.

79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിം​ഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായാണ് എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വിലയിരുത്തപ്പെടുന്നത്.

Latest Stories

നിയമസഭാ ഇലക്ഷൻ 2026; യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിൽ

ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ബിജെപി 101 സീറ്റുകളിൽ മുന്നിൽ; അസമിൽ ബിജെപി മുന്നിൽ; തമിഴ്‌നാട്ടിൽ ടിവികെ 35 സീറ്റുകളിൽ മുന്നിൽ

പോസ്റ്റൽ വോട്ടിൽ ട്രെൻഡ് തിരിയുന്നോ? സമാനതകളില്ലാത്ത രീതിയിൽ യുഡിഎഫ് പോരാട്ടം

ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് മുന്നേറ്റം; മത്സരിച്ച രണ്ടാം മണ്ഡലത്തിൽ വിജയ് പിന്നിൽ

തമിഴ്നാട്ടിൽ ഡിഎംകെ 3 സീറ്റുകളിൽ ലീഡ്, എഐഎഡിഎംകെ, വിജയ്‌യുടെ ടിവികെ 1 വീതം ലീഡ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപിക്കും ആദ്യ ലീഡ്

വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് മുന്നിൽ

കേരളത്തിനൊപ്പം തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന്; ഉറ്റുനോക്കി രാജ്യം

പിണറായി വിജയൻ 'ചോതി നക്ഷത്രം'; മുഖ്യമന്ത്രിയുടെ പേരിൽ വിഷ്ണുപൂജ വഴിപാട്

സ്‌ട്രോങ് റൂമുകള്‍ തുറന്നു; വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം

വോട്ടെണ്ണൽ നേരത്ത് കോൺഗ്രസ്സ് നേതാക്കൾ തലസ്ഥാനത്ത്; മുഖ്യമന്ത്രി കണ്ണൂരിൽ