സാമ്പത്തിക തട്ടിപ്പിന് പുറമേ പോക്‌സോ കേസും; മോന്‍സന്റെ റിമാന്‍ഡ് കാലാവധി നീട്ടി

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ (monson mavunkal) റിമാന്‍ഡ് കാലാവധി നീട്ടി. നവംമ്പര്‍ മൂന്നു വരെയാണ് റിമാന്‍ഡ് നീട്ടിയത്. എറണാകുളം സിജെഎം കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇയാളെ ഹാജരാക്കിയത്. സാമ്പത്തിക തട്ടിപ്പിന് പുറമേ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്ന കേസില്‍ പോക്‌സോ കേസിട്ട് (pocso case) അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി പുറത്തുവരുന്നത് തെളിവു നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. മോന്‍സന് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വാദം.

എച്ച്എസ്ബിസി ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നു വ്യാജരേഖ ചമച്ച് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ഇയാള്‍ക്ക് വന്‍ തുക നല്‍കിയവര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. സാമ്പത്തിക തട്ടിപ്പുകള്‍ക്കു പുറമേ കഴിഞ്ഞ ദിവസം പോക്‌സോ കേസ് കൂടി വന്നതോടെ മോന്‍സനുള്ള കുരുക്കു മുറുകി. ഇയാളുടെ സൗന്ദര്യവര്‍ധക സ്ഥാപനത്തില്‍ ജോലിക്കുനിന്ന സ്ത്രീയുടെ മകളെ പ്രായപൂര്‍ത്തിയാകും മുന്‍പു മുതല്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പരാതി. വിവാഹ വാഗ്ദാനവും പഠിക്കാന്‍ വേണ്ട സൗകര്യങ്ങളും ഇയാള്‍ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അറസ്റ്റ് ഉണ്ടാകുന്നതിന് രണ്ടു ദിവസം മുമ്പു വരെ ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

പരാതി നല്‍കുന്നതിന് എതിരെ മോന്‍സന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു. നടപടിയെടുക്കാതെ വന്നതോടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് പൊലീസാണ് പോക്‌സോ കേസെടുത്തത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പോക്‌സോ കേസില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കു ശേഷമായിരിക്കും അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തുക. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തുകയും ആരോഗ്യ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്