സീറ്റ് കിട്ടിയില്ലെങ്കിൽ കടുത്ത നടപടി; പാർട്ടി കമ്മിറ്റികൾ വിളിച്ചുകൂട്ടാൻ ആർജെഡി

രാജ്യസഭാ സീറ്റ് കിട്ടിയില്ലെങ്കിൽ കടുത്ത നടപടികളിലേക്കൊരുങ്ങി ആർജെഡി. എൽഡിഎഫിൽ ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലൊന്ന് കിട്ടിയില്ലെങ്കിൽ പാർട്ടി കമ്മിറ്റികൾ വിളിച്ചുകൂട്ടി ഭാവി പരിപാടികൾ തീരുമാനിക്കാൻ ആർജെഡി തീരുമാനിച്ചു. ലോക്സഭയിലും രാജ്യസഭയിലും പ്രാതിനിധ്യമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.

മന്ത്രിസഭയിൽ പ്രാതിനിധ്യമെന്ന ആവശ്യം ഇനി നടക്കുമെന്ന പ്രതീക്ഷയും ആർജെഡിയ്ക്കില്ല. ലോക്‌സഭയ്ക്കും മന്ത്രിസഭയ്ക്കും പുറമെ രാജ്യസഭയിലും പ്രാതിനിധ്യമില്ലാതെ ആയാൽ പാർട്ടി പ്രവർത്തകരെ പിടിച്ചുനിർത്തുക പ്രയാസമാണ്. വടകരയിലും കോഴിക്കോടും ഉൾപ്പെടെ എൽഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച ആർജെഡി പ്രവർത്തകരെ നിരാശരാക്കാനാകില്ലെന്നാണ് ആർജെഡി തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തങ്ങളെ ഉഭയകക്ഷി ചർച്ചകളിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണ് ആർജെഡിയിലെ മുതിർന്ന നേതാക്കൾ. ആകെ മൂന്ന് രാജ്യസഭ സീറ്റുകളാണ് എൽഡിഎഫിൽ ഒഴിവ് വരുന്നത്. ഇതിൽ ജയിക്കാനാകുന്നത് രണ്ട് സീറ്റുകളിലാണ്. സീറ്റ് വിഭജനം സങ്കീർണമായതോടെ പാർട്ടികളുമായി പ്രത്യേകം ചർച്ച നടത്തി ധാരണയിലെത്താനാണ് സിപിഎം നീക്കം. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ ചർച്ചയും അന്തിമ തീരുമാനവുമുണ്ടാവുകയുള്ളു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ