ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവാസത്തിന് കോടതി ഉത്തരവിടണം; ആര് വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതും: എം എം മണി

ഇടുക്കിയിലെ കെട്ടിട നിര്‍മ്മാണ നിയന്ത്രണ വിലക്ക് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. 13 പഞ്ചായത്തുകളില്‍ പുറത്തിറക്കിയ കെട്ടിട നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണെന്ന് എംഎം മണി പറഞ്ഞു. മൂന്നാറില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.

ഇടുക്കിയിലെ 11 ലക്ഷം വരുന്ന ജനങ്ങള്‍ എന്ത് ചെയ്യണമെന്ന് കോടതി നിലപാട് സ്വീകരിക്കണം. ജില്ലയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനഃരധിവാസത്തിന് കോടതി ഉത്തരവിടണം. ജനങ്ങളുടെ പരാതി കേള്‍ക്കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കോടതി തയ്യാറാകണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. കളക്ടറുടെ ഉത്തരവിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍ കോടതി ഇടപെടുമെന്നാണ് വിശ്വാസം. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറയുന്നത് കേട്ട് കളക്ടര്‍ എന്തെങ്കിലും ചെയ്താല്‍ അതിനെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യും. ആര് വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും എംഎം മണി വ്യക്തമാക്കി.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം