പാലക്കാട് റോബര്‍ട്ട് വദ്ര കൂടി വന്നാല്‍ കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം പൂര്‍ണം; ഇങ്ങനെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഭൂലോകത്ത് വേറെയില്ലെന്ന് ബിജെപി

രാഹുല്‍ ഗാന്ധിയുടെ അളിയന്‍ റോബര്‍ട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നല്‍കിയാല്‍ കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം പൂര്‍ണമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട്ടിലുള്ളവര്‍ തന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് എല്ലാവര്‍ക്കും മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

വയനാട് എന്റെ കുടുംബത്തിനുള്ളതാണെന്നാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചത്. എന്റെ സഹോദരിയെ ഇവിടെ മത്സരിപ്പിക്കാമെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. ഇത്രയും കുടുംബാധിപത്യമുള്ളതും ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ പാര്‍ട്ടി ഭൂലോകത്ത് വേറെയില്ല. മുസ്ലിം സംഘടനകള്‍ വയനാട്ടില്‍ മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ കാര്യം വന്നപ്പോള്‍ കോണ്‍ഗ്രസിന് മറ്റെല്ലാ പരിഗണനകളും ഒഴിവാക്കേണ്ടി വന്നു. ദേശീയ അദ്ധ്യക്ഷന് പോലും കാര്യങ്ങള്‍ തീരുമാനിക്കാനാവാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവിടെ എല്ലാം തീരുമാനിക്കുന്നത് ഒരു കുടുംബമാണ്.

അങ്ങനെയുള്ള പാര്‍ട്ടിയില്‍ കേരളത്തിലുള്ള നേതാക്കള്‍ക്ക് എന്ത് വിലയാണുള്ളതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. ഇന്‍ഡി സഖ്യത്തിന്റെ നേതാവായ പ്രിയങ്കാ ഗാന്ധിക്കെതിരെ ഇടതുപക്ഷം മത്സരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ജനങ്ങളെ കബളിപ്പിക്കാതെ എല്‍ഡിഎഫ് മത്സരത്തില്‍ നിന്നും മാറിനില്‍ക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം