'പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ പാർട്ടി തിരിച്ചു വരില്ല'; സിപിഐഎഎമ്മിൽ വിമർശനം തുടരുന്നു, എംവി ഗോവിന്ദനെതിരെയും വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ സിപിഐഎഎമ്മിൽ വിമർശനം തുടരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ലെന്നാണ് വിമർശനം ഉയരുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നും വിമർശനമുണ്ട്.

കോഴിക്കോട് ജില്ലയിലെ ഏര്യാ കമ്മിറ്റികളിലാണ് വിമർശനം ഉയർന്നത്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് കാസർഗോഡ് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് ടൗൺ, കൊയിലാണ്ടി, കുന്ദമംഗലം ഏര്യായ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.

പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശം തിരിച്ചടിയായി. കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയിരന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്നും വിമർശനമുയർന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂൽ ബേബിയെന്നും കാസർഗോഡ് തൃക്കരിപ്പൂർ ഏര്യാ കമ്മിറ്റിയിൽ യോഗത്തിൽ വിമർശനമുയർന്നു.

Latest Stories

ധോണി ഇന്ന് കളിക്കും നാളെ കളിക്കും എന്ന് പറഞ്ഞ് ആരാധകരെ പറ്റിക്കുകയായിരുന്നു ചെന്നൈ: എസ്. ബദരീനാഥ്

'നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗം'; എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പ്രചാരണത്തിൽ വിശദീകരണവുമായി സിപിഎം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി, രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷൻ സൗകര്യം

രക്ഷിതാക്കള്‍ രണ്ട് പേരും ഐഎഎസ് ഉദ്യോഗസ്ഥരെങ്കില്‍ എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?; സംവരണത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

'പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും, എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ'; നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ

പ്രായത്തെ തോൽപ്പിച്ച് ജ്യോതിക; പുതിയ സിനിമയുടെ പ്രൊമോഷനിൽ തിളങ്ങി സൂര്യയും കുടുംബവും

ഡൽഹി കലാപ ഗൂഢാലോചന കേസ്; പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്

ലോകത്തെ ഇന്ധനമാക്കുന്നത് പ്രവാസികളുടെ വിയർപ്പോ രക്തമോ?

'പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം, പാരിയത്ത് കാവിലെ 'പുതുയുഗപ്പിറവി'യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ?'; രൂക്ഷ പ്രതികരണവുമായി എം ബി രാജേഷ്