ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പരസ്യ പ്രഖ്യാപനവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാന്‍ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.

പ്രകാശ് ജാവഡേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. ഇപി ജയരാജന്‍ വിവാദം കത്തിനില്‍ക്കേ രാജേന്ദ്രന്റെ നിലപാട് സിപിഎമ്മിന് അടുത്ത തലവേദനയായിരിക്കുകയാണ്.

Latest Stories

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കാരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി

'സഞ്ജു ഒരു ഇതിഹാസമാണ്, അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

മുംബൈയുടെ പ്ലാൻ എന്താണെന്ന് സഞ്ജുവിന് അറിയാമായിരുന്നു, അത് നന്നായി മനസിലാക്കിയാണ് അവൻ കളിച്ചത്: അക്കീല്‍ ഹൊസൈൻ

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി: ഡോണൾഡ് ട്രംപ്