കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റിലും ജയിക്കില്ല; കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകും : എം.വി. ഗോവിന്ദൻ

കോൺഗ്രസിന്റെ സഹായമില്ലാതെ കേരളത്തിൽ ബിജെപിയ്ക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഇത്തവണ കേരളത്തിൽ ബിജെപി ഏതെങ്കിലും സീറ്റിൽ വിജയിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ അവർ ഒരു സീറ്റിലും ജയിക്കില്ലെന്നത് ഗ്യാരണ്ടിയാണ് എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിൽ നിലവിൽ കാണുന്ന ചിത്രമല്ല യഥാർഥത്തിൽ ഉള്ളത്. പലയിടങ്ങളിലും അടിയൊഴുക്കുണ്ട്. കോൺഗ്രസ് ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നത് നിർണായകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകുമെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.

മന്ത്രി ശിവൻകുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി സംസാരിച്ചു എന്ന വാർത്തകളെ എം.വി. ഗോവിന്ദൻ തള്ളി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ലാത്ത ആരുമായും സി.പി.എം രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതാപരമായ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമാണ് പ്രാധാന്യമെന്നും വെറും സൂചനകൾക്ക് മറുപടി പറയാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം