എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കും, ജോസ് കെ. മാണിയും താനും എന്നും ഒരുമിച്ച്; പാർട്ടിയിൽ ആശയക്കുഴപ്പമില്ല: റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. ചെയര്‍മാനെയും തന്നെയും തെറ്റിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു. എന്നാല്‍ അത് നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണിക്ക് യാതൊരു പരിഭവവുമില്ല. ജോസ് കെ മാണിയും താനും എന്നും ഒരുമിച്ചാണ്. താനും ചെയര്‍മാനും ഒരു മെയ്യ് ആണെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസില്‍ പരിഭവം പുകയുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത്.

ജോസ് കെ മാണിയെ തള്ളിക്കൊണ്ട് റോഷി അഗസ്റ്റിന്‍ അഭിപ്രായങ്ങള്‍ പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പാര്‍ട്ടിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയത്.

Latest Stories

റിഷഭ് പന്ത് വൈഭവ് സൂര്യവൻഷിയെ കണ്ടു പഠിക്കണം, ആക്രമിച്ച് കളിക്കണം എന്ന ചിന്തയോടെ വേണം ബാറ്റ് ചെയ്യാൻ'; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഇഷാൻ കിഷന് പകരം അഭിഷേക് ശർമ്മ നായകനാകണമായിരുന്നു, അവനാണ് കേമൻ: യുവരാജ് സിങ്

ചെന്നൈയിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ; ബാറ്റിംഗിൽ വീണ്ടും നിരാശ

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ

സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

സഞ്ജു ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തും, അവൻ ഫോമിലായാൽ പഞ്ചാബിന് രക്ഷയുണ്ടാവില്ല: കെ ശ്രീകാന്ത്