'താൻ നടത്തിയത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം, നേതാവിന്റെ പേര് പുറത്ത് പറയാൻ താത്പര്യമില്ല'; റിനി ആൻ ജോർജ്

താൻ ആരോപണം ഉന്നയിച്ച യുവ നേതാവിന്റെ പേര് പുറത്ത് പറയാൻ താത്പര്യമില്ലെന്ന് യുവനടി റിനി ആൻ ജോർജ്. കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് റിനി ആൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്നും അത് ഏതെങ്കിലും വ്യക്‌തിയെ അടിസ്‌ഥാനപ്പെടുത്തിയുള്ളതല്ലെന്നും റിനി ആൻ ജോർജ് പറഞ്ഞു.

ഞാൻ ഇക്കാര്യവുമായി മുന്നോട്ടു വന്നപ്പോൾ പല പേരുകളും വിളിച്ച് എന്നെ അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. ഇത് ഏതെങ്കിലും പാർട്ടി സ്പോൺസർ ചെയ്‌തിട്ടുള്ള കാര്യമല്ല എന്നു മനസ്സിലായപ്പോൾ പിന്നീടു പലരും പരാതികളുമായി മുന്നോട്ടു വരുന്നുണ്ട്. വ്യക്‌തിപരമായോ പ്രസ്‌ഥാനത്തെ പേരെടുത്തു പറയാനോ ആ രീതിയിൽ പോകാനോ ഉദ്ദേശിക്കുന്നില്ലെന്നും റിനി ആൻ ജോർജ് പറഞ്ഞു.

എൻ്റെ യുദ്ധം ഒരു വ്യക്തിയോടുള്ളതല്ല. തെറ്റായ പ്രവണതയോടാണ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതാണ് എന്റെ വിഷയം. അതു വ്യക്തിപരമല്ല. അതോടൊപ്പം ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായതിൽ ദുഃഖവുമുണ്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു. ജനപ്രതിനിധി കൂടിയായ പ്രമുഖ യുവനേതാവ് സ്‌ഥിരമായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതടക്കമുള്ള വിവരങ്ങൾ നടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വലിയ തോതിൽ പ്രതിഷേധമുയരുകയും രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജി വയ്ക്കുകയുമായിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്