രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് താനെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ട വിഷയത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലെന്നും സുകുമാരൻ നായർ പിതൃതുല്യനെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘മതേതര വിശ്വാസിയായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. എല്ലാ സമുദായക്കാരും എനിക്ക് ഒരുപോലെയാണ്. കരയോഗത്തിലെ അംഗമായതിനാൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ തിരഞ്ഞെടുത്തതാണ്. വളഞ്ഞ വഴിയിൽ കൂടി വന്നയാളല്ല, വോട്ട് ഇട്ട് തിരഞ്ഞെടുത്തതാണ്. സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലത്തോളം അദ്ദേഹത്തിനൊപ്പം നിൽക്കണമെന്നാണ് പിതാവ് മരിക്കും മുമ്പ് എനിക്ക് തന്നെ ഉപദേശം’

‘അതുപോലെത്തന്നെ എൻഎസ്എസിൻ്റെ ഔദ്യോഗിക വിഭാഗത്തിൽ ആര് ഇരുന്നാലും അവരെ എതിർക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അച്ഛന് കൊടുത്ത വാക്കാണ്, അത് പാലിക്കും. സുകുമാരൻ നായർ പിതൃതുല്യനായ ആളാണ്. അദ്ദേഹത്തെ എതിർക്കില്ല. സാറേ എന്ന് വിളിച്ചയാളെ അമ്മാവാ എന്ന് വിളിക്കില്ല. രണ്ടു ദിവസം മുമ്പുവരെ എന്നോട് വളരെ അടപ്പമുണ്ടായിരുന്നു അദ്ദഹത്തിന്. വെള്ളാപ്പള്ളി നടേശൻ എന്നെ അതിരൂക്ഷമായി വിമർശിച്ചത് സുകുമാരൻ നായരുടെ ആളായതുകൊണ്ടാണ്. അല്ലാതെ വ്യക്തിവിരോധം കൊണ്ടല്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ