സ്‌കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

സ്‌കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് കേരള വനിത കമീഷന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപന അധികൃതര്‍ക്ക് അധികാരമില്ലെന്ന് കമീഷന്‍ അംഗം ഷാഹിദ കമാല്‍ ഉത്തരവിട്ടു.

പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സന്റെ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിലാണ് ഈ നിര്‍ദേശം. മാനേജറുടെ നിര്‍ദേശം പാലിക്കാനാകാത്ത അധ്യാപികക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് വനിത കമീഷന് പരാതി നല്‍കിയത്.

ഇതുസംബന്ധിച്ച് ആനിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കമീഷനോട് നടപടി ആവശ്യപ്പെട്ടിരുന്നു. പുരുഷ അധ്യാപകര്‍ക്കോ ഓഫിസ് ജീവനക്കാര്‍ക്കോ ഓവര്‍കോട്ട് ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് പരാതിയില്‍ പറഞ്ഞു. കമീഷനംഗം സ്‌കൂളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ